Official Website

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍.

0 46

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യാ​യി​രി​ക്കും സ്കൂ​ളു​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ സ​മ​യം. സ്കൂ​ളു​ക​ളു​ടെ സൗ​ക​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് വാ​ക്സി​നേ​ഷ​ന്‍ സ​മ​യ​ത്തി​നു മാ​റ്റം വ​ന്നേ​ക്കാം.

സം​സ്ഥാ​ന​ത്ത് 15 വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യ്ക്കു​ള്ള 8,31,495 പേ​ര്‍​ക്ക് (55 ശ​ത​മാ​നം) ആ​കെ വാ​ക്സി​ന്‍ ന​ല്‍​കാ​നാ​യി. അ​തി​നാ​ല്‍​ത്ത​ന്നെ പ​കു​തി​യി​ല്‍ താ​ഴെ കു​ട്ടി​ക​ള്‍​ക്കു മാ​ത്ര​മേ വാ​ക്സി​ന്‍ ന​ല്‍​കാ​നു​ള്ളു. 2007ലോ ​അ​തി​നു​മു​മ്പോ ജ​നി​ച്ച​വ​ര്‍​ക്ക് വാ​ക്സി​ന്‍ എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു.

വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. 500ല്‍ ​കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള സ്കൂ​ളു​ക​ളെ സെ​ഷ​ന്‍ സൈ​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്താ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. സ്കൂ​ളു​ക​ളി​ല്‍ ത​യാ​റാ​ക്കി​യ വാ​ക്സി​നേ​ഷ​ന്‍ സെ​ഷ​നു​ക​ള്‍ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സാ​ധാ​ര​ണ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പോ​ലെ സ്കൂ​ള്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും വെ​യ്റ്റിം​ഗ് ഏ​രി​യ, വാ​ക്സി​നേ​ഷ​ന്‍ റൂം, ​ഒ​ബ്സ​ര്‍​വേ​ഷ​ന്‍ റൂം ​എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും വി​ദ്യാ​ര്‍​ഥി​ക​ളെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക. കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്ത ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​യി​റ്റിം​ഗ് ഏ​രി​യ​യി​ല്‍ വി​ശ്ര​മി​ക്ക​ണം.

ആ​ധാ​റോ സ്കൂ​ള്‍ ഐ​ഡി കാ​ര്‍​ഡോ കു​ട്ടി​ക​ള്‍ ക​രു​ത​ണം. വാ​ക്സി​നേ​ഷ​ന്‍ ഡെ​സ്കി​ല്‍ ഇ​വ കാ​ണി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കു​ട്ടി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ അ​ല​ര്‍​ജി​യോ ഇ​ല്ലാ​യെ​ന്നു ചോ​ദി​ച്ച് ഉ​റ​പ്പു വ​രു​ത്തും. അ​തി​നു ശേ​ഷം വാ​ക്സി​നേ​ഷ​ന്‍ റൂ​മി​ലെ​ത്തി വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മു​ണ്ടാ​കും.

Comments
Loading...
%d bloggers like this: