Ultimate magazine theme for WordPress.

ഛത്തീ​സ്ഗ​ഡി​ലും തെ​ലു​ങ്കാ​ന​യി​ലും ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലും തെ​ലു​ങ്കാ​ന​യി​ലും ഉ​ണ്ടാ​യ മൂ​ന്നു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​തി​ൽ ര​ണ്ടു വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

തെ​ലു​ങ്കാ​ന​യി​ലെ മു​ലു​ഗു ജി​ല്ല​യി​ലെ കാ​രി​ഗു​ട്ട വ​ന​മേ​ഖ​ല​യി​ലാ​ണ് ആ​ദ്യം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ പോ​ലീ​സ് വ​ധി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ബീ​ജാ​പൂ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് തെ​ലു​ങ്കാ​ന സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ധാ​ക​ർ കൊ​ല്ല​പ്പെ​ട്ടു.

തെ​ക്ക​ൻ ബ​സ്ത​റി​ലെ സു​ക്മ-​ദ​ന്തേ​വാ​ഡ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് മൂ​ന്നാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ക്മ-​ദ​ന്തേ​വാ​ഡ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മു​ന്നി എ​ന്ന ന​ക്സ​ൽ വ​നി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ത​ല​യ്ക്കു അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു.

Leave A Reply

Your email address will not be published.