Ultimate magazine theme for WordPress.

അബുദാബി അബൂമുറൈഖയിൽ സിഎസ്ഐ ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി

യു എ ഇ : അബുദാബി അബൂമുറൈഖയിൽ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ദേവാലയത്തിൽ ‍750 പേർക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2019 ഡിസംബർ 7 നായിരുന്നു ദേവാലയത്തിന്റെ ശിലാസ്ഥാപനം. സർക്കാരിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ദേവാലയം തുറന്നുകൊടുക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചത്.

Leave A Reply

Your email address will not be published.