ബെർലിൻ: സിറിയൻ ഭരണാധികാരി അഹമ്മദ് അൽ-ഷറ (അബു മുഹമ്മദ് അൽ-ജൂലാനി) ജർമ്മനിയിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിൽ സിറിയയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം. സിറിയയിൽ തുടരുന്ന വർഗ്ഗീയ അതിക്രമങ്ങളെക്കുറിച്ചും ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ജർമ്മനിയും ബ്രിട്ടനും പുലർത്തുന്ന നിശബ്ദത തങ്ങളെ അങ്ങേയറ്റം ആശങ്കയിലാഴ്ത്തുന്നതായി പീഡിത വിഭാഗങ്ങളുടെ പ്രതിനിധികൾ ‘ പറഞ്ഞു.
തിങ്കളാഴ്ച ബെർലിനിലെത്തിയ ഷറയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് , പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഷറ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വലിയ റാലിയും സംഘടിപ്പിച്ചു.

Comments are closed.