സ്പ്രിംഗ്ഫീൽഡ്: അമേരിക്കയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ക്രൈസ്തവ സഭകളെ ശാക്തീകരിക്കുന്നതിനായി അസംബ്ലീസ് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരി ആരംഭിച്ച പദ്ധതി ആദ്യവർഷം തന്നെ വൻ വിജയത്തിലേക്ക്. ‘റൂറൽ ചർച്ച് മിനിസ്ട്രി പാർട്ണർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇതിനകം 31 സംസ്ഥാനങ്ങളിലായി 1,200-ലധികം സഭകളിലേക്ക് എത്താൻ സാധിച്ചതായി ‘എജി ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും സഭകളെ ലക്ഷ്യം വെച്ചാണ് ഈ നീക്കം. ഏകദേശം 6,000 പാസ്റ്റർമാർക്കും സഭാ ശുശ്രൂഷകർക്കും ഈ കാലയളവിൽ പ്രത്യേക പരിശീലനം നൽകാൻ കഴിഞ്ഞു. ‘ലില്ലി എൻഡോവ്മെന്റ്’ നൽകിയ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Comments are closed.