Official Website

കൊളംബസ് പെന്തക്കോസ്തൽ അസംബ്ലി പ്രയർ കോൺഫറൻസ് ആരംഭിച്ചു

0 287

കൊളംബസ്: ഒഹായോയിലുള്ള കൊളംബസ് പെന്തെകോസ്ത് അസംബ്ലി ഒഹായോ ഇൻ്റർനാഷണൽ പ്രയർ ലൈൻ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നടത്തുന്ന പ്രാർത്ഥന കോൺഫറൻസുകൾക്ക് തുടക്കം കുറിച്ചു. വെർച്വൽ പ്ലാറ്റ്ഫോം വഴിയായി നടത്തുന്ന പ്രാർത്ഥന കോൺഫറൻസുകളുടെ ഉദ്ഘാടനം കൊളംബസ് പെന്തെകോസ്ത് അസംബ്ലി സീനിയർ പാസ്റ്റർ റവ.ടോമി ജോസഫ് നിർവഹിച്ചു. രാവിലെയും വൈകുന്നേരവും ആയി നടത്തുന്ന മീറ്റിംഗിൽ ആരാധന, മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ, എന്നിവ ഉണ്ടായിരിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിക്ഷിക്ത ദൈവദാസന്മാർ രാവിലെയും വൈകിട്ടും ദൈവവചനം ശുശ്രൂഷിക്കും.
സമയ ക്രമീകരണം:
10am-1pm (USA)
7.30pm-10.30pm (India)

6.30pm-10pm (USA)
4am-7.30am (India)

Sunday Worship:
10am-12.30pm (USA)
7.30-10pm (India)

Zoom ലിങ്ക്:
https://us02web.zoom.us/j/9149265417
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ജനുവരി മുതൽ കൊളംബസ് പെന്തെകോസ്ത് അസംബ്ലി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രാർത്ഥന സഹകാരികളെ ഏകോപിപ്പിച്ച് പ്രാർത്ഥന നടത്തി വരുകയായിരുന്നു.
https://us02web.zoom.us/j/9149265417

Comments
Loading...
%d bloggers like this: