Official Website

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

0 246

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​ഴ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യോ​ടെ മ​ഴ ശ​ക്തി​പ്രാ​പി​ച്ചേ​ക്കും. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടു​ക്കി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട് തീ​ര​ത്തോ​ട് ചേ​ർ​ന്ന് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് മ​ഴ ക​ന​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട മു​ത​ൽ മ​ധ്യ​കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്യു​ന്നു​ണ്ട്.

Comments
Loading...
%d bloggers like this: