ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു. കഴിഞ്ഞ മാസങ്ങളില്‍ ജമ്മു മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണ്.
സൈനിക പോസ്റ്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ സിആര്‍പിഎഫ് ടീമിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ജമ്മുവിലെ മലയോര മേഖലകളില്‍ പുതിയ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ പോസ്റ്റ് സ്ഥാപിക്കുന്നത്.

Comments are closed.