യുഎഇ : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ തുടർച്ചയായി മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
കാറ്റ് തെക്കുകിഴക്കുനിന്ന് വടക്കുകിഴക്കോട്ട് വീശുന്നതിനാൽ 40 കിലോമീറ്റർ വേഗത്തിൽ പൊടിയും മണലും വീശാൻ കാരണമാകും.ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.

Comments are closed.