Ultimate magazine theme for WordPress.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ 2 ഭൂചലനം

ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭൂചലനം. തുടർച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.

4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. റിക്ടർ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രാവിലെ 6:45 നാണ് ഉണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി പറഞ്ഞു.ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Sharjah city AG

Comments are closed.