Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഓവർസിയർ തെരഞ്ഞെടുപ്പ് ആഗസ്റ്റിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്/ റീജിയൺ ഓവർസിയർ തെരഞ്ഞെടുപ്പ് ആഗസ്റ്റിൽ നടക്കും. കേരളാ സ്റ്റേറ്റ് ഓവർസിയർ പ്രിഫറൻസ് ബാലറ്റ് ആഗസ്റ്റ് 20 ചൊവ്വ രാവിലെ മുളക്കുഴ മൗണ്ട് സീയോൻ സഭാ ആസ്ഥാനത്ത് നടക്കും. കേരളാ റീജിയൺ ഓവർസിയർ പ്രിഫറൻസ് ബാലറ്റ് ആഗസ്റ്റ് 14 ബുധൻ രാവിലെ പാക്കിൽ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് പാസ്റ്റർ സി സി തോമസ് ഇലക്ഷൻ വരണാധികാരി ആയിരിക്കും.

ചർച്ച് ഓഫ് ഗോഡിൻ്റെ ശുശ്രൂഷക ക്രഡൻഷ്യൽ ഉള്ള പാസ്റ്റർന്മാർക്കാണ് വോട്ടവകാശം. പ്രിഫറൻസ് ബാലറ്റിലൂടെ ഹിതപരിശോധന നടത്തിയശേഷം സൗത്ത് ഏഷ്യൻ സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം വേൾഡ് മിഷൻ ആണ് ഓവർസിയറെ നിയമിക്കുന്നത്. സെപ്റ്റംബർ ആദ്യ ആഴ്ച പുതിയ ഓവർസിയർന്മാർ ചുമതലയേൽക്കും. സെൻട്രൽ വെസ്റ്റ്, സെൻട്രൽ ഈസ്റ്റേൺ, തമിഴ്നാട്, കർണ്ണാടക ഉൾപ്പടെയുള്ള സ്ഥാനങ്ങളിൽ പ്രിഫറൻസ് ബാലറ്റ് നേരത്തെ നടന്നിരുന്നു.
നാല് വർഷമാണ് ഓവർസിയർന്മാരുടെ കാലാവധി.

പാസ്റ്റർ വൈ റെജിയാണ് കേരളാ സ്റ്റേറ്റ് ഓവർസിയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന വ്യക്തി. പ്രഭാഷകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. വൈപിഇ പ്രസിഡൻ്റ്, സെൻ്റർ പാസ്റ്റർ, ചാരിറ്റി ഡയറക്ടർ, കൗൺസിൽ അംഗം, ഗവേർണിങ് ബോഡി അംഗം, അസിസ്റ്റൻറ് ഓവർസിയർ എന്നീ പദവികളിൽ തിളങ്ങിയ അനുഭവസമ്പത്തുമായാണ് പാസ്റ്റർ വൈ റെജി ഹിതപരിശോധന നേരിടുന്നത്. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ വിനോദ് ജേക്കബ് എന്നിവരും ഇലക്ഷൻ രംഗത്തുണ്ട്.

പാസ്റ്റർ ജോമോൻ ജോസഫ് ആണ് കേരളാ റീജിയൺ ഓവർസിയർ സ്ഥാനത്തേക്ക് ഹിതപരിശോധന നേരിടുന്ന പ്രധാനപ്പെട്ട സ്ഥാനാർഥി. പ്രഭാഷകൻ, വേദാധ്യാപകൻ, പരിഭാഷകൻ, ചർച്ച് ഗ്രോത്ത് ഡയറക്ടർ, സെൻ്റർ പാസ്റ്റർ, കൗൺസിൽ അംഗം, ഗവേർണിങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മികച്ച പരിചയ സമ്പത്തുമായാണ് പാസ്റ്റർ ജോമോൻ ജോസഫ് പ്രിഫറൻസ് ബാലറ്റ് നേരിടുന്നത്. മുൻ ഓവർസിയർ പാസ്റ്റർ പി ജെ ജോസഫിൻ്റെ മകനാണ്. പാസ്റ്റർ സി ജെ വർഗ്ഗീസ്, പാസ്റ്റർ കെ എസ് സിബിച്ചൻ, പാസ്റ്റർ തോമസ് ജോൺ, പാസ്റ്റർ കെ ജെ ജെയിംസ് എന്നിവരും മത്സര രംഗത്തുണ്ട്.

Leave A Reply

Your email address will not be published.