Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യുവജന ക്യാമ്പ് നെടുങ്ങാടപ്പള്ളിയിൽ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള കേരള റീജിയൻ വൈ.പി.ഇ & സണ്ടേസ്കൂൾ യുവജന ക്യാമ്പ് സെപ്റ്റംബർ 3 മുതൽ 5 വരെ നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. സംസ്ഥാന സൺഡേസ്കൂൾ ഡയറക്ടർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന യൂത്ത് ഡയറക്ടർ പാസ്റ്റർ വിജോയ് ജോൺ ഉദ്ഘാടനം ചെയ്യും.

അപ്ഗ്രേയ്ഡ് – (എഫെസ്യർ.4.24) എന്ന തീമിനെ ആസ്പദമാക്കി പാസ്റ്റർമാരായ ബെഞ്ചി മാത്യു മുംബൈ, അൻസൺ കൊല്ലം, സി. ബേബിച്ചൻ എജുക്കേഷൻ ഡയറക്ടർ, സ്റ്റീഫൻ തോമസ്. പാറടി, ബ്രദർ ജസൻ സാം ഐസക്, സിസ്റ്റർ ക്ലിറ്റി മറിയം ജോസ് എന്നിവർ വിവിധ സെക്ഷനുകളിൽ ദൈവവചന പ്രഭാഷണം നടത്തും. ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് സമാപന സന്ദേശം നൽകും. കുട്ടികളുടെ വിവിധ ബൈബിൾ കലാമത്സരങ്ങൾ പവർ കോൺഫറൻസ് പൊതുയോഗം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ വിവിധ പ്രാദേശിക സഭകളിൽ നിന്ന് ആയിരത്തിലധികം യുവജനങ്ങൾ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നു. സൺഡേസ്കൂൾ സെക്രട്ടറി ബ്രദർ നെൽസൺ പീറ്റർ, വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ഷിനു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

5 ന് വെള്ളിയാഴ്ച വൈകുന്നേരം ആയിരത്തിഅഞ്ചൂറിലധികം യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സുവിശേഷ റാലിയോട് കൂടി ക്യാമ്പ് പര്യവസാനിക്കുമെന്ന് മീഡിയയോട് പറഞ്ഞു

വാര്‍ത്ത :
COG MEDIA DEPARTMENT

പാസ്റ്റർ. ജോമോൻ മാത്യു
9744949432
ബ്രദർ. പി.ജി പ്രസാദ്
9495123204

Sharjah city AG

Comments are closed.