Official Website

നൈജീരിയയിൽ ക്രിസ്ത്യൻ വീടുകളും കടകളും കത്തിച്ചു

0 275

നൈജീരിയ : നൈജീരിയയിലെ വടക്കൻ ബൗച്ചി സ്റ്റേറ്റിൽ ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യാനികളുടെ ആറ് വീടുകളും ഏഴ് കടകളും കത്തിച്ചു, ഏകദേശം 20 പേർക്ക് പരിക്കേറ്റു. മെഡിക്കൽ സ്റ്റാഫ് അംഗമായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ സ്ത്രീയായ റോഡാ ജതൗവിനെയാണ് തീവ്രവാദികൾ തിരയുന്നത്. സമൂഹ മാധ്യമങ്ങളിൽ ദൈവദൂഷണപരമായ ഒരു കമന്റ് കണ്ടതായി
അവകാശപ്പെട്ടുകൊണ്ടാണ് ആക്രമണം നടത്തിയത്. ഭാഗ്യവശാൽ, ആക്രമണത്തിന് മുമ്പ് അവർക്കു അവിടെനിന്നു രക്ഷപ്പെടാൻ കഴിഞ്ഞു. ആക്രമണത്തിനിരയായ വീടുകളും കടകളും ക്രിസ്ത്യാനികളുടേതാണെന്ന് പ്രദേശത്തെ പാസ്റ്ററായ റെവറന്റ് ജിബ്രിൻ നബാബ വാർജി സ്ഥിരീകരിച്ചു. നിരവധി ക്രിസ്ത്യാനികൾ പട്ടണത്തിൽ നിന്ന് ബൗച്ചി സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. പലായനം ചെയ്യപ്പെട്ട ക്രിസ്ത്യാനികൾ ഇപ്പോൾ നൈജീരിയ എയർഫോഴ്സ് ബേസിൽ താമസിക്കുന്നു. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാൻ മുസ്ലീം മതനിന്ദ ആരോപണങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്ന്, ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) നോർത്തേൺ നൈജീരിയ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് റവ. ജോസഫ് ജോൺ ഹയാബ് പറയുന്നു

Comments
Loading...
%d bloggers like this: