Ultimate magazine theme for WordPress.

മഹാരാഷ്ട്രയിലെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ക്രൈസ്തവ സഭ കോടതിയിലേക്ക്

മഹാരാഷ്ട്ര : മഹാരാഷ്ട്ര സർക്കാർ പ്രാബല്യത്തിലാക്കിയ പുതിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാൻ കത്തോലിക്കാ സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിശ്വാസ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടിയ സഭ, പ്രാർഥനയിലൂടെയും നിയമവഴിയിലൂടെയും പ്രതിരോധിക്കുമെന്ന് അറിയിക്കുകയും പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് നിർദേശം നൽകുകയും ചെയ്തു.

വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലും വിവാഹത്തിലും സർക്കാരിന്റെ അനാവശ്യ നിരീക്ഷണത്തിന് നിയമം വഴിതുറക്കുന്നുവെന്നും, ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളെ ഇത് ചോദ്യം ചെയ്യുന്നുവെന്നും വെസ്റ്റേൺ റീജിയൻ ബിഷപ്പ്സ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു

Sharjah city AG

Comments are closed.