ചൈന : ചൈനയിലെ ഷാങ്ഹായിൽ അംഗീകൃത പള്ളികളിൽ ഉൾപ്പെടെ ബൈബിൾ വിതരണത്തിനും വിൽപനയ്ക്കും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പ്രാദേശിക ക്രൈസ്തവ സമൂഹത്തിനിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഓൺലൈൻ വിൽപന നേരത്തെ നിരോധിച്ചതിന് പിന്നാലെ, ദൈവാലയങ്ങൾ വഴിയുള്ള വിതരണത്തിലും നിരീക്ഷണം ശക്തമാക്കിയതോടെ വിശ്വാസികൾക്ക് ആവശ്യത്തിന് ബൈബിളുകൾ ലഭ്യമാകാത്ത അവസ്ഥയാണ് നിലവിൽ ചൈനയിൽ നേരിടുന്നത് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
മതവിശ്വാസങ്ങളെ കമ്മ്യൂണിസ്റ്റ് നയങ്ങൾക്ക് അനുസൃതമാക്കുന്ന സിനിസൈസേഷൻ പ്രക്രിയയുടെ ഭാഗമാണിതെന്നും, വത്തിക്കാനുമായുള്ള കരാറുകൾ നിലനിൽക്കെ തന്നെ രാജ്യത്ത് ക്രൈസ്തവ വിശ്വാസ സ്വാതന്ത്ര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു.

Comments are closed.