ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കുനേരെ ഭീഷണി മുഴക്കിയ മുസ്ലീം തോക്കുധാരികൾ ഫെബ്രുവരി അഞ്ചിന് 14 വയസ്സുള്ള സുനിൽ മസിഹു എന്ന ക്രിസ്ത്യൻ ബാലനെ വെടിവച്ചു കൊലപ്പെടുത്തി. സുനിൽ മസിഹും ക്രൈസ്തവരായ കുറച്ചുപേരും പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാല ജില്ലയിലെ മണ്ടിയാല വാരയ്ച്ച് പ്രദേശത്തെ മാർക്കറ്റിൽ നിൽക്കുമ്പോൾ ഇസ്ലാമിസ്റ്റുകളായ ആറുപേർ മോട്ടോർ സൈക്കിളിൽവന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മെഹബൂബ് ഗിൽ പറഞ്ഞു.
ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അനസ് യാസീൻ, ആദിൽ അബ്ദുൾ റഹ്മാൻ, അഷ്റഫ് ഇനായത്ത് ഉള്ള എന്നിവരും മറ്റു രണ്ട് അജ്ഞാതരും മോട്ടോർ സൈക്കിളിൽ അവിടെയെത്തി. ഈ പ്രദേശത്തെ ഒരു ക്രിസ്ത്യാനിയും ജീവനോടെ ഇരിക്കരുതെന്ന് ആദിൽ ആക്രോശിച്ചു. തുടർന്ന് സമാൻ തന്റെ പിസ്റ്റൾ ഉപയോഗിച്ച് സുനിലിനുനേരെ വെടിയുതിർക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. യാസീൻ മറ്റൊരു ക്രിസ്ത്യൻ ആൺകുട്ടിക്കുനേരെയും വെടിയുതിർത്തു“ – ഗിൽ പറയുന്നു.
ക്രിസ്ത്യാനികൾക്കുനേരെ ഭീഷണി മുഴക്കിക്കൊണ്ട് തോക്കുധാരികൾ സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകം മതപരമായ പ്രേരണയാണെന്ന് ഗുജ്റൻവാലയിലെ ഗൊണ്ടലൻവാല പ്രെസ്ബിറ്റീരിയൻ ചർച്ചിലെ റവ. നുമാൻ മട്ടോ പറഞ്ഞു.

Comments are closed.