Ultimate magazine theme for WordPress.

ഹമാസ് ബന്ദികളാക്കിയവരിൽ അഞ്ചിലൊന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

ഇസ്രായേൽ : ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ 136 വ്യക്തികളിൽ അഞ്ചിലൊന്ന് പേരും മരിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. രഹസ്യ വിലയിരുത്തലിലൂടെയാണ് പ്രതീക്ഷിച്ചതിലും കൂടുതൽ ബന്ദികൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയത് .
ന്യൂയോർക്ക് ടൈംസ് അവലോകനം ചെയ്ത ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് അനുസരിച്ച്, ശേഷിക്കുന്ന 130 ലധികം ബന്ദികളിൽ 30 പേരെങ്കിലും മരിച്ചതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു. അതേസമയം 20 ഓളം തടവുകാരും മരിച്ചിട്ടുണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത ഇൻ്റലിജൻസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

Sharjah city AG

Comments are closed.