Ultimate magazine theme for WordPress.

60 വർഷത്തിന് ശേഷം ചൈനയിലെ ജനസംഖ്യ ആദ്യമായി ചുരുങ്ങുന്നു

ബെയ്ജിങ് : ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇപ്പോൾ ജനസംഖ്യാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട് . ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം ചുരുങ്ങിയാതായി ചൊവ്വാഴ്ച ഔദ്യോഗിക ഡാറ്റ പുറത്തു വന്നത് . 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത്, മുൻവർഷത്തെ അപേക്ഷിച്ച് 850,000 ആയാണ് ജനസംഖ്യ ചുരുങ്ങിയത് . ഈ പ്രശനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബെയ്ജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം 2022 അവസാനത്തോടെ ചൈനയിലെ മെയിൻലാൻഡ് ജനസംഖ്യ ഏകദേശം 1,411,750,000 ആയിരുന്നു. കൂടതെ ജനനങ്ങളുടെ എണ്ണം 9.56 ദശലക്ഷമാണെങ്കിൽ മരണസംഖ്യ 10.41 ദശലക്ഷമാണെന്നാണ് എൻബിഎസ് അറിയിച്ചിരിക്കുന്നത്. കൂടതെ കോവിഡ് പ്രതിസന്ധി രാജ്യത്തെ കൂടുതൽ ദുർബലമാക്കുമെന്നും വിദഗദ്ധർ ചൂണ്ടിക്കാട്ടി .

Leave A Reply

Your email address will not be published.