Ultimate magazine theme for WordPress.

ജനസംഖ്യ വർദ്ധിപ്പിക്കാൻ ഗർഭനിരോധന മരുന്നുകൾക്ക് ചൈന വാറ്റ് ഏർപ്പെടുത്തുന്നു

ബീജിംഗ്: രാജ്യത്ത് ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുന്ന സാഹചര്യം നേരിടുന്നതിനായി കടുത്ത നടപടിയുമായി ചൈനീസ് സർക്കാർ. കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഗർഭനിരോധന മരുന്നുകൾക്കും മറ്റ് ഗർഭനിരോധന വസ്തുക്കൾക്കും മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്താനൊരുങ്ങുകയാണ് ചൈന.

2026 ജനുവരി ഒന്നിന് പുതിയ നികുതി നിയമം പ്രാബല്യത്തിൽ വരും. പുതിയ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതോടെ മുൻപുണ്ടായിരുന്ന 13 ശതമാനം വാറ്റ് നൽകേണ്ടി വരും. ഇത് ചൈനീസ് ജനസംഖ്യാ നയത്തിൽ വന്ന ഒരു സുപ്രധാന മാറ്റമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാനും ജനസംഖ്യ നിയന്ത്രിക്കുന്നതിനുമായി ഒഴിവാക്കിയ നികുതിയാണ് ഇപ്പോൾ തിരിച്ചെത്തുന്നത്.

Sharjah city AG

Comments are closed.