Ultimate magazine theme for WordPress.

രാജസ്ഥാനില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

നിലവില്‍ 33 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാനെന്നും, രണ്ട് അറ്റങ്ങള്‍ തമ്മില്‍ 100 കിലോമീറ്ററിന്റെ വ്യത്യാസമുണ്ടെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു

ജയ്പൂര്‍: രാജസ്ഥാനില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 19 പുതിയ ജില്ലകളാണ് ഗെഹ്‌ലോട്ട് പുതുതായി പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജസ്ഥാനില്‍ ഇങ്ങനൊരു മാറ്റം ഉണ്ടാകുന്നത്. നിലവില്‍ 33 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാനെന്നും, രണ്ട് അറ്റങ്ങള്‍ തമ്മില്‍ 100 കിലോമീറ്ററിന്റെ വ്യത്യാസമുണ്ടെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു .അനൂപ്ഗര്‍, ബലോത്‌റ, ബീവര്‍, കേക്‌രി, ദീഗ്, ദീദ്‌വാന, ഗംഗപൂര്‍ സിറ്റി, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, കേര്‍ധല്‍, ഫലോഡി തുടങ്ങിയവയാണ് പുതിയ 19 ജില്ലകള്‍. സാമ്പത്തിക ബില്ല് അവതരിപ്പിക്കുന്നതിനിടെ രാജസ്ഥാന്‍ അസംബ്ലിയില്‍ വെച്ചാണ് ഗെഹ്‌ലോട്ട് പ്രഖ്യാപനം നടത്തിയത്. സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കൂടുതലായത് കൊണ്ട് തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ജില്ലകള്‍ ചെറുതാകുമ്പോള്‍ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ എളുപ്പമാണ്. നല്ല ഭരണവും നല്‍കാന്‍ സാധിക്കും, മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ പുതിയ ജില്ലകള്‍ ഉണ്ടാക്കുന്നതില്‍ രാജസ്ഥാനേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ 72 മില്യന്‍ ജനങ്ങളുള്ള മധ്യപ്രദേശില്‍ 52 ജില്ലകളാണുള്ളത്. എന്നാല്‍ 78 മില്യന്‍ ജനങ്ങളുള്ള രാജസ്ഥാനിലും 52 ജില്ലകളാണുള്ളത്. ഈ സര്‍ക്കാര്‍ വന്നിട്ട് അഞ്ചാമത്തെ ബജറ്റ് പ്രഖ്യാപനമാണെന്നും എന്നാല്‍ യാതൊരു നികുതി വര്‍ധനവും വരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.