Ultimate magazine theme for WordPress.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 150-ാം സ്ഥാനത്ത് : അപമാനകരമെന്ന് മുഖ്യമന്ത്രി

കൊച്ചി : ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 150-മത്. ഇത് രാജ്യത്തിന് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മതനിരപേക്ഷതയ്ക്കും ഫെഡറല്‍ സംവിധാനത്തിനും മേല്‍ കടന്നാക്രമണമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മാധ്യമങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ക്ക് ഭീഷണിയാകുന്ന നയമാണിത്. മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങള്‍ക്കുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave A Reply

Your email address will not be published.