തിരുവനന്തപുരം : തെക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴിയുടെയും കാറ്റിൻ്റെയും സ്വാധീനത്താൽ നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കൻ കേരളത്തേക്കാൾ ഉയർന്ന താപനിലയാണ് വടക്കൻ കേരളത്തിൽ അനുഭവപ്പെടുന്നത് മധ്യകേരളത്തിൽ നേരിയ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും താപനിലയിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് മധ്യകേരളത്തിലൂടെയും തെക്കൻ കേരളത്തിലൂടെയും കടന്നുപോകുന്നതു കൊണ്ടാണ് ഈ പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുള്ളത്.

Comments are closed.