ഹൈമ : ഒമാനിലെ ഹൈമയിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്.
പരിക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒമാൻ സന്ദർശിക്കാൻ എത്തിയ സംഘം സലാലയിൽ നിന്ന് മസ്‌കത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവിച്ചത് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു..

Comments are closed.