Ultimate magazine theme for WordPress.

ന്യൂജഴ്സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ നടന്നു

ന്യൂജഴ്സി : ക്രൈസ്‌റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന ഗ്രാജുവേഷൻ നടന്നു. ഫാ ലിജോ കൊച്ചുപറമ്പിൽ അർപ്പിച്ച കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർഥികൾ ഗ്രാജുവേഷൻ തൊപ്പി അണിഞ്ഞ് അധ്യാപകർക്കൊപ്പം പ്രദിക്ഷണമായി നീങ്ങുകയും ഇടവക വികാരി പ്രത്യേക ആശീർവാദം നൽകുകയും ചെയ്‌തു.

എല്ലാ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി ഇടവകയുടെ ആദരവ് അർപ്പിച്ചു. ജൂബി കിഴക്കേപ്പുറം, സിജോയ് പറപ്പള്ളിൽ, മതാധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Sharjah city AG