Ultimate magazine theme for WordPress.

കർണാടകയിൽ റീലുകൾ എടുക്കാൻ പെട്രോൾ ബോംബ് പൊട്ടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്

ഹാസൻ : വിദ്യാർഥികൾ റീലുകൾ എടുക്കാൻ പെട്രോൾ ബോംബെറിയുകയും പരിധിവിട്ട് പെരുമാറുകയും ചെയ്ത സംഭവം ഹാസൻ ജില്ലയിലെ ബൊമ്മനായകനഹള്ളിയിൽ. ആയുർവേദ കോളേജിൽ പഠിക്കുന്ന ഹാസൻ നഗറിലെ രണ്ട് വിദ്യാർത്ഥികളും കുണിഗൽ താലൂക്കിലെ ഒരു വിദ്യാർത്ഥിയുമാണ് കോളേജിന് മുന്നിലെ ഹൈവേ റോഡിൽ പ്ലാസ്റ്റിക് കവറിൽ പെട്രോൾ നിറച്ച് പടക്കം പൊട്ടിച്ച് കത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു.

പെട്രോൾ ബോംബ് പൊട്ടിയ സ്ഥലതിന് അടുത്ത് ഒരു പെട്രോൾ ടാങ്കർ നിൽക്കുകയും ഒരു വലിയ ദുരന്തം ഒഴിവായതായി പോലിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിടാഡ് പെട്രോൾ ബങ്ക് സമീപം പെട്രോൾ ബോംബ് സ്‌ഫോടനത്തിൻ്റെ വീഡിയോ ഷൂട്ട് ചെയ്യുകയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വിദ്യാർഥികളുടെ പെരുമാറ്റത്തിൽ പൊതുമേഖലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കർണാടക പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാകി പിഴ ഈടാക്കുകയും ചെയ്തു.

 

 

 

വാർത്ത: പാസ്റ്റർ.ഫ്രെഡി കൂർഗ്

 

Sharjah city AG

Comments are closed.