ലൂയിവില്ലെ : കെന്റക്കിയിലെ ലൂയിവില്ലെ ഫാക്ടറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ മരിക്കുകയും 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്യും. സ്‌ഫോടനത്തില്‍ ഫാക്ടറി കെട്ടിടം ഭാഗികമായി തകര്‍ന്നു.
സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും മറ്റ് കെട്ടിങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഭക്ഷണ പാനീയങ്ങള്‍ക്കായി കളറുകള്‍ നിര്‍മ്മിക്കുന്ന ഗിവാഡന്‍ സെന്‍സ് കളറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ അണച്ചത്. കെട്ടിടത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ലൂയിവില്ലെ ഫയര്‍ ചീഫ് ബ്രയാന്‍ ഒ നീല്‍ പറഞ്ഞു.
