Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം: 26 മരണം

ഇസ്‌ലാമബാദ് : പാക്കിസ്ഥാനിൽ ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 26 പേർ മരിച്ചു. ഗിൽജിത് -ബാൾട്ടിസ്‌താനിലെ അസ്തോറിൽ നിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്.

സിന്ധു നദിയിലേക്കാണ് ബസ് മറിഞ്ഞത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. നദിയിൽനിന്ന് കണ്ടെടുത്തത് 13 പേരുടെ മൃതദേഹമാണ്. ബാക്കിയുള്ളവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Sharjah city AG

Comments are closed.