മസ്കറ്റ് : എഐ സാങ്കേതിക വിദ്യയുള്ള തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം ഒമാൻ വിക്ഷേപിച്ചു. ഇൻ്റർനാഷനൽ ടെലികമ്യൂണിക്കേഷൻ ഓർഗനൈസേഷൻ സുൽത്താനേറ്റിൻ്റെ പേരിൽ റജിസ്‌റ്റർ ചെയ്ത ഉപഗ്രഹമാണിത്.
ഒമാൻ ലെൻസ് എന്ന കമ്പനിയാണ് ഒ എൽ-1 എന്ന പേരിലുള്ള ഉപഗ്രഹ വിക്ഷേപിച്ചത്. ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് എന്ന പ്രത്യേകതയും ഒ എൽ-1ന് ഉണ്ട്.
