Ultimate magazine theme for WordPress.

മഹത്വം’24 – ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെന്റർ കൺവൻഷൻ

നെടുംങ്കണ്ടം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഇടുക്കി സെന്റർ കൺവൻഷൻ – മഹത്വം ’24 എന്ന പേരിൽ ഡിസംബർ 5 മുതൽ 8 വരെ നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഇടുക്കി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം നിർവഹിക്കും.

ദൈവസഭാ കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി മുഖ്യാഥിതിയായിരിക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ), പാസ്റ്റർ ഷിജു ആന്റണി (അടിമാലി ), പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ, പാസ്റ്റർ ജിബിൻ പി. ആർ എന്നിവർ വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കും.

ഡിസംബർ 6,7 തീയതികളിൽ പകൽ പവ്വർ കോൺഫറൻസും 8 ഞായറാഴ്ച രാവിലെ 9 ന് സെന്ററിലെ സഭകളുടെ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയോടെ നടക്കും. സംയുക്ത സഭായോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യ സന്ദേശം നൽകും.

ബ്രദർ അലക്സ് കട്ടപ്പന നയിക്കുന്ന അബ്ബാ വർഷിപ്പ് ബാൻഡും ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെന്റർ ക്വയറും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ നടത്തിപ്പുകൾക്കായി പാസ്റ്റർ ഷാജി ഇടുക്കി ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പാസ്റ്റർ കെ . കെ. സണ്ണി (ജോയിന്റ് കൺവീനർ), പാസ്റ്റർ കെ. കെ. സജി, പ്രിൻസ് തോമസ് ജോൺ (പ്രയർ ), പാസ്റ്റർ പി. റ്റി.. ആന്റണി, പാസ്റ്റർ സഞ്ചു മാത്യു, ബ്രദർ ബിജോയി ജേക്കബ്,(ക്രമീകരണങ്ങൾ ), പാസ്റ്റർ ഇ. ജെ. എബ്രഹാം, ഇവാ. ഷിജോ ആന്റണി ( വോളന്റിയെഴ്‌സ് ) ബ്രദർ ബൈജു വർഗീസ് ( സാമ്പത്തികം) പാസ്റ്റർ സന്തോഷ്‌ ഇടക്കര ( മീഡിയ ) ബ്രദർ വി. സി പൗലോസ്, ബ്രദർ തങ്കച്ചൻ റ്റി. സി, ബ്രദർ സാബു കാട്ടുതയ്യിൽ,ബ്രദർ ജോബിൻ ജോസഫ്, ബ്രദർ അനിൽ ചാക്കോ ( താമസം, ഭക്ഷണം ) ബ്രദർ ഷിമോൻ ജോസഫ്, ബ്രദർ ഷോൺ ബിജു (പബ്ലിസിറ്റി ) പ്രൊഫ. ഫിലുമോൻ ജോസഫ് (കോ – ഓർഡിനേറ്റർ ) സിസ്റ്റർ ഷേർളി ഷാജി, സിസ്റ്റർ ബോണിയ ഫിലുമോൻ, സിസ്റ്റർ സോമി സണ്ണി, സിസ്റ്റർ റീമാ സന്തോഷ്‌,
സിസ്റ്റർ ഷീബാ സജി, സിസ്റ്റർ ബീനാ എബ്രഹാം, സിസ്റ്റർ അഞ്ജന സഞ്ചു, സിസ്റ്റർ മിനി ബൈജു , സിസ്റ്റർ ബിന്ദു അനീഷ് എന്നിവരും കമ്മിറ്റിയിൽ പ്രവർത്തിക്കും.

 

 

 

 

വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര

Sharjah city AG
Leave A Reply

Your email address will not be published.