Ultimate magazine theme for WordPress.

ലെബനൻ നശിപ്പിച്ചത് തീവ്രവാദികളാണെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ലെബനൻ നശിപ്പിച്ചത് തീവ്രവാദികളാണെന്നും ഹിസ്ബുള്ളയെ തുരത്തിയില്ലെങ്കിൽ വിനാശകരമായ യുദ്ധമുണ്ടാകുമെന്നും ലെബനൻ ജനതക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നെതന്യാഹുവിൻ്റെ പ്രഖ്യാപനം.

“ഏറ്റവും പ്രിയപ്പെട്ട ലെബനനിലെ ജനങ്ങളേ, പശ്ചിമേഷ്യയിലെ പവിഴമെന്ന് നിങ്ങളെ വിശേഷിപ്പിച്ചിരുന്ന കാലത്തെ കുറിച്ച് ഓർക്കുന്നുണ്ടോ, ഞാൻ ഓർക്കുന്നു. ഇവിടം നശിപ്പിച്ചത് തീവ്രവാദികളാണ്. ഗാസയിലേത് പോലെ നാശത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുന്ന ഒരു നീണ്ട യുദ്ധത്തിലേക്ക് വീഴും മുമ്പ് ലെബനനെ രക്ഷിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ലെബനനിലെ ജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു, ഈ യുദ്ധം അവസാനിപ്പിക്കാൻ നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രമാക്കുക,” നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.