അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) 2026–27 പ്രവർത്തന വർഷത്തിലെ രണ്ടാമത്തെ സംയുക്ത ആരാധന അബുദാബി മുസഫയിൽ അനുഗ്രഹകരമായി നടന്നു.
അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ നൈനാൻ പി. മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അപ്കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ വർഗീസ് സാമുവേൽ (പി.എം.ജി. ചർച്ച്) സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി.
അബുദാബി യു.പി.എ. ചർച്ചിലെ പാസ്റ്റർ എബിമോൻ എ.യും അപ്കോൺ പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയയും ചേർന്ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഐ.പി.സി. അബുദാബിയിലെ പാസ്റ്റർ സാബു മാത്യു ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു.
അപ്കോൺ ചാരിറ്റി കോഓർഡിനേറ്ററായി പതിനൊന്ന് വർഷത്തെ അനുഗ്രഹീത സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബ്രദർ മാത്യു പി.ഇ.യെ യോഗത്തിൽ മെമന്റോ നൽകി ആദരിച്ചു. വർഷങ്ങളായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ സമർപ്പിത സേവനത്തെ യോഗം പ്രത്യേകം അനുസ്മരിച്ചു.
അബുദാബിയിലും മുസഫയിലുമായി അപ്കോണിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ സഭകളിലെ കർത്തൃദാസന്മാരും നിരവധി വിശ്വാസികളും സംയുക്ത ആരാധനയിൽ പങ്കെടുത്തു. അപ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.
ആത്മീയ ഉണർവും സഹോദര ഐക്യവും ദൈവിക സാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു.

Comments are closed.