Ultimate magazine theme for WordPress.

ടെന്നിസ്സിയുടെ ഔദ്യോഗിക ഗ്രന്ഥം ബൈബിൾ

ടെന്നിസി: ജൂലൈ ഒന്നു മുതൽ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി
ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ അറിയപ്പെടും. റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പുവച്ചു.

ഫിലാഡൽഫിയ പ്രിന്ററായ റോബർട്ട് എയ്റ്റ്കെൻ പ്രസിദ്ധീകരിച്ച ബൈബിൾ പരിഭാഷയ്ക്ക് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക അംഗീകാരം നൽകിയതിനെ തുടർന്നാണ് സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്നസ്സി ഹൗസിലെയും സെനറ്റിലെയും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളിൽ നിന്ന് നിയമനിർമ്മാണത്തിന് ശക്തമായ പിന്തുണ ലഭിച്ചിരിന്നു.

2021-ൽ വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ പ്രതിനിധിയായ ജെറി സെക്സടനാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ജെറി സെക്സടൺ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസിലൂഷ്യൻ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അൻപത്തിയഞ്ചു വോട്ടുകൾക്കു അന്ന് വോട്ടെടുപ്പിൽ പാസ്സായിരിന്നു. തോമസ് നെൽസൻ, ഗിദിയോൻസ് ഇന്റർനാഷണൽ, യുണൈറ്റഡ് മെത്തഡിസ്റ്റ് പബ്ലിഷിംഗ് തുടങ്ങി പ്രമുഖ ബൈബിൾ പ്രസാധകകമ്പനികൾ ടെന്നസിയിലെ നാഷ്‌വിലേയിലാണ് പ്രവർത്തിക്കുന്നത്

Sharjah city AG