Ultimate magazine theme for WordPress.

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.

മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്റിക്കറിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനീക മേധാവിയായ മുഹമ്മദ് ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നിൽ നിർണായ പങ്കുവഹിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി മൂന്നുപേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Sharjah city AG

Comments are closed.