Ultimate magazine theme for WordPress.

ക്രിസ്ത്യൻ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് അധികാരികൾ

സ്പെയിൻ : നിക്കരാഗ്വൻ അധികാരികൾ ക്രൈസ്തവ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും മതഗൽപ്പ രൂപതയിലെ ഒരു ഇടവക റെയ്ഡ് ചെയ്യുകയും ചെയ്തു, ഇത് ക്രൈസ്തവ സഭയ്‌ക്കെതിരായ സാൻഡിനിസ്റ്റ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ആക്രമണമാണ്.
റേഡിയോ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ സെബാക്കോ കമ്മ്യൂണിറ്റിയിലെ ഇൻഫന്റ് ഓഫ് പ്രാഗ് ചാപ്പലിൽ പോലീസ് എത്തുകയും , ഇടവകക്കാരെ പുറത്ത് ആക്കുകയും ചെയ്തു പോലീസിനെതിരെ പ്രതിഷേധം അറിയിച്ച സഭയിലെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
കത്തോലിക്ക റേഡിയോ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ചാണ് റേഡിയോസ്റ്റേഷനുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം ക്രൈസ്തവ സഭയെ ശത്രുവായിട്ടാണ് കാണുന്നത് , പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. അടിച്ചമർത്തൽ വർധിക്കുകയും ഭരണകൂടം പള്ളി ചാരിറ്റബിൾ, വിദ്യാഭ്യാസ സംരംഭങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്യുന്നതിനാൽ ക്രൈസ്തവ വിശ്വാസികൾ ആശങ്കയിൽ ആണ് സഭ നേതാക്കൾ അഭിപ്രായപ്പെട്ടു.

1 Comment
  1. Leonor.N says

    I was looking at some of your articles on this internet site and I believe this website is really informative!
    Continue posting.Blog money

Leave A Reply

Your email address will not be published.