Ultimate magazine theme for WordPress.

നിയമപോരാട്ടത്തിനൊടുവിൽ ബോസ്റ്റൺ സിറ്റി ഹാളിൽ ക്രിസ്ത്യൻ പതാക ഉയർത്തി

ബോസ്റ്റൺ: മതപരമായ വിവേചനത്തിനെതിരായ നിയമ പോരാട്ടത്തെത്തുടർന്ന് ഇന്ന് ബോസ്റ്റൺ സിറ്റി ഹാൾ പ്ലാസയ്ക്ക് മുന്നിൽ ക്രിസ്ത്യൻ പതാക പ്രദർശിപ്പിച്ചു. മേയ് 2-ന്, ബോസ്റ്റൺ നഗരം സിറ്റി ഹാളിന് പുറത്ത് പ്രദർശിപ്പിച്ചിരിക്കുന്ന മൂന്ന് പതാകകളിൽ ഒന്നായി ക്രിസ്ത്യൻ പതാക ഉയർത്താൻ അപേക്ഷിച്ച ഒരു സംഘടനയെ സെൻസർ ചെയ്തുകൊണ്ട് ആദ്യ ഭേദഗതി ലംഘിച്ചുവെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രദേശവാസിയായ ഹാൽ ഷർട്ട്ലെഫും അദ്ദേഹത്തിന്റെ പൗര സംഘടനയായ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷനും മതപതാക ഉയർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ ഒരു നിവേദനം നൽകി. എന്നാൽ അപേക്ഷ നിരസിക്കപ്പെട്ടു.
12 വർഷത്തെ കാലയളവിൽ, ബോസ്റ്റൺ നഗരത്തിന് ആ മൂന്നാമത്തെ കൊടിമരത്തിനായി ഏകദേശം 300 അപേക്ഷകൾ ലഭിച്ചു. പിന്നാലെ ആണ് ബോസ്റ്റൺ സിറ്റി ഹാൾ പ്ലാസയ്ക്ക് മുന്നിൽ ക്രിസ്ത്യൻ പതാക പ്രദർശിപ്പിക്കാൻ തീരുമാനം ആയത്. അപേക്ഷയിൽ ക്രിസ്ത്യൻ പതാക എന്ന് പരാമർശിച്ചിരിക്കുന്നതിനാൽ വിവേചനപരവും എസ്റ്റാബ്ലിഷ്‌മെന്റ് ക്ലോസ് ഡിഫൻസ് ഇല്ലാത്തതുമായതിനാൽ പതാക നിരസിച്ചതായി ജസ്റ്റിസുമാർ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.