തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നും ഇടയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്‌ച്ച കേരളത്തിലെത്തും. അഞ്ചു സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേരളത്തില്‍ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
നിലവിലെ കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുള്ളത്. പുതിയ അപേക്ഷകൾ പരിശോധിച്ച് ഇതിൽ അർഹരായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണു ഇന്നു പ്രസിദ്ധീകരിക്കുക.
പുതിയ വോട്ടർമാർക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും. അപേക്ഷിച്ച് 60 ദിവസത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) തിരിച്ചറിയൽ കാർഡ് കൈമാറണമെന്നാണു ചട്ടം. കാർഡ് ലഭിച്ചില്ലെങ്കിൽ വോട്ടർമാർക്ക് ബിഎൽഒമാരെ വിളിക്കാം.