മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ കൺവൻഷനും സംയുക്ത ആരാധനയും നവംബർ 29 മുതൽ ഡിസംബർ 3 വരെ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസിന് സമീപം നടക്കും. മധ്യമേഖലാ ഡയറക്ടർ റവ.ജെ. സജി ഉദ്ഘാടനം ചെയ്യും. റവ. റ്റി.ജെ. സാമുവൽ (മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ), റവ. കെ. ജെ. മാത്യു (എസ് ഐ എജി സെക്രട്ടറി), പാസ്റ്റർ പ്രഭ റ്റി. തങ്കച്ചൻ (സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ അനീഷ് തോമസ് (പവർ വിഷൻ), പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. ഡിസംബർ 2ന് ശനിയാഴ്ച പുത്രികാ സംഘടനകളുടെ സംയുക്ത യോഗം നടക്കും. ഡിസംബർ മൂന്നിന് ഞായറാഴ്ച പൊതു ആരാധന ഉണ്ടായിരിക്കും. സീയോൻ സഞ്ചാരി മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷ നിർവഹിക്കും. റവ.നിക്സൺ കെ. വർഗീസ്, പാസ്റ്റർ കുഞ്ഞുമോൻ ലൂക്കോസ്, അനീഷ് തോമസ് കല്ലുമല എന്നിവർ നേതൃത്വം നൽകും.