വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാൻസിസ്
മാർപാപ്പക്ക് എതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്.
ഇറായിലെ മൊസൂൾ സന്ദർശിക്കുന്നതിനിടെ
2021 മാർച്ചിലാണ് സംഭവം. ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും മാർപാപ്പ വെളിപ്പെടുത്തി
ഉടൻ പ്രസിദ്ധീകരിക്കുന്ന ഹോപ്’ എന്ന പേരിലുള്ള ആത്മകഥയിലാണ് മാർപാപ്പയുടെ പുതിയ വെളിപ്പെടുത്തൽ. ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്.
