Ultimate magazine theme for WordPress.

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്: പ്രതിനിധി സഭാ സമ്മേളനം ഇന്ന് മഞ്ഞാടിയിൽ

തിരുവല്ല: സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യയുടെ നാൽപത്തിയൊന്നാമത് പ്രതിനിധി സഭാ സമ്മേളനം ഇന്ന് തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തുള്ള സെൻട്രൽ ഹാളിൽ നടക്കും. രാവിലെ പത്തിന് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു ധ്യാന പ്രസംഗം നടത്തും. സഭാ ഭരണഘടന ഭേദഗതി നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും.

2023-2024 പ്രവർത്തന വർഷത്തെ സഭയുടെയും, വിവിധ ബോർഡുകളുടെയും വാർഷിക റിപ്പോർട്ടുകൾ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജും വാർഷിക കണക്കും, ബജറ്റും വൈദീക ട്രസ്റ്റി റവ. പി.ടി മാത്യുവും അവതരിപ്പിക്കും.സുവിശേഷ പ്രവർത്തന ബോർഡിൽ നിന്നും കാലാവധി പൂർത്തിയാക്കി പിരിഞ്ഞു പോകുന്ന ഏഴ് ബോർഡ് അംഗങ്ങൾക്ക് പകരം ഏഴ് പേരെയും പ്രതിനിധി സഭ തെരഞ്ഞെടുക്കും. പ്രതിനിധി സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വൈദിക, അത്മായ പ്രതിനിധികളുടെ രജിസ്ട്രേഷൻ
രാവിലെ എട്ടിന് ആരംഭിക്കും.

 

 

 

 

വാർത്ത: റവ. അനീഷ് മാത്യു

Sharjah city AG

Comments are closed.