കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്ഥാപകദിനാചരണം തെള്ളകം ചൈതന്യയിൽ നടന്നു. ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം നിർവഹിച്ചു.
ചടങ്ങിനോടുബന്ധിച്ച് കെ.എസ്.എസ്.എസ്. പ്രവർത്തന നാൾവഴികളുടെ പ്രകാശനകർമ്മവും നടത്തപ്പെട്ടു. ഗീവർഗീസ് മാർ അപ്രേം, റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. തോമസ് ആദോപ്പള്ളിൽ, ഫാ. സുനിൽ പെരുമാനൂർ, ഡോ. മാത്യു മണക്കാട്ട്, അബ്രഹാം പറമ്പേട്ട്, റവ. സിസ്റ്റർ അനിതാ എസ്. ജെ, സി., റവ. സി. ലിസി ജോൺ മുടക്കോടിൽ, ഷൈനി സിറിയക്, ജോണിസ് പി സ്റ്റീഫൻ, ജോർജ് കുര്യൻ, ടോമി നന്ദികുന്നേൽ, ഫാ. ഷെറിൻ കുരുക്കിലേട്ട് എന്നിവർ അനുസ്മരണസന്ദേശവും ആശംസയും നൽകി.
