വാർത്ത : യോശുവ അനീഷ് പബ്ലിസിറ്റി കൺവീനർ
പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ നേതൃത്വത്തിൽ പുളിക്കൽക്കവല സീയോൻ ഗ്രൗണ്ടിൽ പാമ്പാടി അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാസ്റ്റർ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായിരുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. ലാലു തോപ്പിൽ, ബിന്ദു ഏലിയാസ്, കെവിൻ ഫിലിപ്പ് സാബു, കൊച്ചുമോൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസി ജോസഫ് സ്വാഗതവും യോശുവ അനീഷ് നന്ദിയും പറഞ്ഞു. ഷോൺ സി ഷാജി, നോബിൾ ബിനോ, കെവിൻ ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർമാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു തുടങ്ങിയവർ പ്രാർത്ഥിച്ചു.

Comments are closed.