യുഎസ് : അമേരിക്കയുമായി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകൾ വെറും പ്രഹസനമാണെന്ന് ഇറാൻ ആരോപിച്ചു. സമാധാനത്തിനായുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പകരം തങ്ങളെ വഞ്ചിക്കാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന് ഇറാനിയൻ വൃത്തങ്ങൾ സംശയിക്കുന്നതായി ബുധനാഴ്ച ‘ദ ജെറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഈ ചർച്ചകൾ അർത്ഥവത്തായ ഒരു കരാറിലെത്താൻ സഹായിക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ ടെഹ്റാൻ.
അമേരിക്കൻ പ്രതിനിധികളായ വിറ്റ്കോഫ്, കുഷ്നർ എന്നിവരുമായി രണ്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും അടുത്ത കൂടിക്കാഴ്ചയ്ക്ക് പകരം തങ്ങൾക്ക് ലഭിച്ചത് യുദ്ധമാണെന്ന് ഇറാൻ വാഷിംഗ്ടണിന് നൽകിയ സന്ദേശത്തിൽ കുറ്റപ്പെടുത്തി. “നിങ്ങൾ ഞങ്ങളെ കബളിപ്പിച്ചു” എന്ന കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ചർച്ചകൾക്കായി സമയം നിശ്ചയിച്ചതിന് ശേഷം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുന്ന അമേരിക്കൻ ശൈലി വിശ്വസിക്കാനാവില്ലെന്ന് ഇറാനിയൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Comments are closed.