Ultimate magazine theme for WordPress.

ജാതിമതഭേദമെന്യേ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോവിഡ് മൃതദേഹങ്ങൾ മറവ് ചെയ്യാൻ മുൻപന്തിയിൽ പി.വൈ.സിയുടെ ആലപ്പുഴ ജില്ല മറുകര സന്നദ്ധ സേന

ആലപ്പുഴ: രണ്ടാഴ്ചയോളം കൊവിഡ് പോസിറ്റീവായി വണ്ടാനം മെഡിക്കൽ കോളജിലായിരുന്ന ചെറുതന ഏഴാം വാർഡിൽ കളക്കാട്ട് വീട്ടിൽ രമേശൻ(58 വയസ്സ്) ഇന്നലെ (17-06-2021)രാത്രി 9 മണിയോടുകൂടി മരണത്തിനു കീഴടങ്ങിയത്. രാത്രിയായതിനാൽ ബോഡി മറവ് ചെയ്യാനും, അടക്കത്തിന് സഹായിക്കാനും ആരുമില്ലാതിരുന്ന വേളയിൽ, ആ പഞ്ചായത്തിലെ മുൻ മെമ്പർ കൂടിയായിരുന്നു ആർ രാജേഷ് വിളിച്ചു പറഞ്ഞതനുസരിച്ച് പി.വൈ.സി ആലപ്പുഴ ജില്ലാ സന്നദ്ധ സേന കോഡിനേറ്റർ ആയിരിക്കുന്ന പാസ്റ്റർ ചാർലി വർഗീസും മകൻ യെശയ്യ ചാർലി, ആർ.രാജേഷ്, വിനു,
നവാസ് എന്നിവർ ഒരുമിച്ച് രാത്രി 11 മണിയോടെ കൂടി ബോഡി ഏറ്റുവാങ്ങി ദഹിപ്പിക്കുകയുണ്ടായി. സമൂഹത്തിൽ തൻറെ പ്രവർത്തനശൈലി കൊണ്ട് വ്യത്യസ്തനായി മാറുകയാണ് പാസ്റ്റർ ചാർലി.

\"\"

\"\"

പാസ്റ്റർ ചാർലി വർഗ്ഗീസും, തൻ്റെ മകനും 2020 മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുൻപന്തിയിൽ തന്നെ രംഗത്ത് ഉണ്ട്. കോവിഡിൻ്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് എത്തിയ സമയങ്ങളിൽ തൻ്റെ സഹധർമ്മിണി ജിജിലി ചാർലിയും പ്രതിരോധ പ്രവർത്തനത്തിൽ രംഗത്ത് തന്നെ സജ്ജീവം ആയി തന്നെ ഉണ്ട്.
പാസ്റ്റർ ചാർലി വർഗ്ഗീസ് PYC ആലപ്പുഴ ജില്ലയുടെ വൈസ് പ്രസിഡൻ്റ് കൂടി ആണ്!

Leave A Reply

Your email address will not be published.