Ultimate magazine theme for WordPress.

20 വർഷത്തിനു ശേഷം മൊസൂളിലെ സെന്റ് മൈക്കിൾസ് മൊണാസ്റ്ററിയിൽ ആരാധന നടത്തി

ദേശത്തു നശിപ്പിക്കപ്പെട്ടതും വിശ്വാസികൾ കുടിയിറക്കപ്പെട്ടതുമായ എല്ലാ ആലയങ്ങളിൽ വീണ്ടും പ്രാർത്ഥന തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്പ് നജീബ് മിഖായേ പറഞ്ഞു

മൊസൂൾ: വർഷങ്ങളായി മൊസൂളിലെ ക്രൈസ്തവർ അരക്ഷിതാവസ്ഥയും അക്രമവും കൊണ്ട് ആലയങ്ങളിൽ ആരാധന നടത്താൻ കഴിയാതെ ഇരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ച സെന്റ് മൈക്കിൾസ് മൊണാസ്റ്ററിയിൽ നടത്തി ആരാധന. മൊസൂൾ ആൻഡ് അഖ്‌റയിലെ കൽഡിയൻ രൂപതയുടെ തലവൻ ആർച്ച് ബിഷപ്പ് നജീബ് മിഖായേൽ മൂസയാണ് അർധനയ്ക്കു നേതൃത്വം നൽകിയത്. 20 വർഷത്തിന് ശേഷമാണ് ഈ ആലയത്തിൽ ആരാധന നടത്തുന്നത്. ദേശത്തു നശിപ്പിക്കപ്പെട്ടതും വിശ്വാസികൾ കുടിയിറക്കപ്പെട്ടതുമായ എല്ലാ ആലയങ്ങളിൽ വീണ്ടും പ്രാർത്ഥന തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്പ് നജീബ് മിഖായേ പറഞ്ഞു. 2003-ൽ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശം മുതൽ മൊസൂളിലെ നിവാസികൾ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. 2014 ജൂണിൽ, നഗരം ഐഎസ്ഐഎൽ സായുധ സംഘം പിടിച്ചെടുത്തു, 2017 ജൂലൈ വരെ അവരുടെ ഭരണത്തിൽ ആയിരുന്നു. എന്നാൽ നഗരം മോചിപ്പിക്കപ്പെട്ടതിന് ശേഷവും , മൊസൂളിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തി. 2003-ന് ശേഷം ക്രൈസ്തവർ എന്ന നിലയിൽ വിശ്വാസികൾക്ക് മോശം സുരക്ഷാ സാഹചര്യങ്ങളും ഭീഷണികൾ കാരണവും ദൈവാലയങ്ങളിൽ പോകാൻ കഴിയാതെയും വീട്ടിൽ തന്നെ ആയിരിക്കേണ്ട സാഹചര്യം ആയിരുന്നു. ഐഎസ്ഐഎൽ സായുധ സംഘം മൊസൂളിനെ നിയന്ത്രിച്ചപ്പോൾ നിരവധി പള്ളികളും ആശ്രമങ്ങളും നശിപ്പിക്കപ്പെട്ടു. ഇപ്പോഴും മൊസൂളിലെ കേടുപാടുകൾ സംഭവിച്ച ദൈവാലയങ്ങൾ പുതുക്കി പണിയുവാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് വിശ്വാസികൾ.

Leave A Reply

Your email address will not be published.