Ultimate magazine theme for WordPress.

2050-ൽ ആഫ്രിക്കയിലെ കുട്ടികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനമായി കുറഞ്ഞേക്കും: യൂണിസെഫ്

ന്യൂയോർക് : 2050-ൽ ആഫ്രിക്കയിലെ കുട്ടികളുടെ എണ്ണം അവിടുത്തെ ജനസംഖ്യയുടെ നാൽപ്പത് ശതമാനമായി കുറഞ്ഞേക്കുമെന്ന് യൂണിസെഫ്. നവംബർ 20 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാലാവസ്ഥയിലെ തീവ്രമാറ്റങ്ങൾ, ജനതകളുടെ കുടിയേറ്റങ്ങൾ, സാങ്കേതികരംഗത്തുളള അസമത്വങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചു നടത്തിയ പഠനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ, “ലോകത്ത് കുട്ടികളുടെ സ്ഥിതി” എന്ന പേരിലുള്ള റിപ്പോർട്ട് യൂണിസെഫ് പുറത്തുവിട്ടത്. വരും കാലങ്ങളിൽ കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്നും രണ്ടായിരാമാണ്ടിന് ശേഷമുള്ള വർഷങ്ങളിൽ കുട്ടികൾ അനുഭവിച്ച ഉഷ്ണക്കാറ്റിനെ അപേക്ഷിച്ച് എട്ടു പ്രാവശ്യം വർദ്ധിച്ച ഉഷ്ണക്കാറ്റുകളായിരിക്കും 2050 മുതൽ 2059 വരെയുള്ള കാലത്ത് ജീവിക്കുന്ന കുട്ടികൾ അനുഭവിക്കേണ്ടിവരികയെന്നും യൂണിസെഫ് അറിയിച്ചു.

Sharjah city AG

Comments are closed.