ഇംഫാല്‍ : കേന്ദ്രം 10,000 സൈനികരെ കൂടി മണിപ്പൂരിലേക്ക് അയക്കും. വംശീയ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തും. 10,800 കേന്ദ്ര സേനാംഗങ്ങള്‍ കൂടി എത്തിച്ചേരുന്നതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കമ്പനി പട്ടാളത്തിന്റെ എണ്ണം 288 ആകും. മണിപ്പൂര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ഇംഫാലില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.

Comments are closed.