ഫ്ളോറിഡ : എ.ഐ യാത്രാവിമാനങ്ങള്‍ നിർമ്മിക്കാനുള്ള പദ്ധതിയുമായി എയ്റോസ്പേസ് കമ്പനി എംബ്രയർ. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡയോയില്‍ നടന്ന നാഷണല്‍ ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍ ചടങ്ങിലാണ് എംബ്രയർ ഈ ആശയം അവതരിപ്പിച്ചത്.
സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മൂന്ന് സോണുകള്‍ വിമാനത്തിനകത്തുണ്ടാകും. ഒന്നില്‍ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് വിമാനത്തിന് മുന്നില്‍ ഇരിക്കാം. ടച്ച് സ്‌ക്രീനുകളുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും സ്വയംപ്രവര്‍ത്തിക്കുന്ന വിമാനം ആയിരിക്കും ഇത്. പ്രാഥമികമായി ഇതിന്റെ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും ഈ ഘട്ടത്തില്‍ വിമാനം നിര്‍മിക്കാനുള്ള ആലോചനയില്ലെന്നും കമ്പനി അറിയിച്ചു.

Comments are closed.