ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ത്രിദിന കൺവെൻഷൻ
ദോഹ : ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 ലെ വാർഷിക കൺവെൻഷനു ഡിസംബർ 21നു തുടക്കമാകും. ഐഡിസിസി കോംപ്ലെക്സിലെ വിശാലമായ ടെന്റിൽ വെച്ച് നടക്കുന്ന ത്രിദിന കൺവെൻഷൻ പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനങ്ങളാലപിക്കും. പാസ്റ്റർ പ്രിൻസ് റാന്നി വചനത്തിൽ നിന്നും ശുശ്രൂഷിക്കും. പ്രഥമയോഗത്തിൽ പാസ്റ്റർ സജി കടവൂരും വ്യാഴാഴ്ച പാസ്റ്റർ പി.എം.ജോർജ്ജും അധ്യക്ഷത വഹിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 07 മുതൽ 09:30 വരെയാണ് കൺവെൻഷൻ നടക്കുക.
