ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിക്കും : വരാനിരിക്കുന്നത് കടുത്ത പരീക്ഷണങ്ങളുടെ കാലം; ഐഎംഎഫ്
പോയ വർഷങ്ങളേക്കാൾ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നത്. അമേരിക്ക. യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിൽ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായി തുടങ്ങിയിട്ടുണ്ടെന്നും, ക്രിസ്റ്റലീന ജോർജീവ. ഇതിനനുപാതികമായി മറ്റ് രാജ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി.
സാമ്പത്തിക മാന്ദ്യം അത്ര കണ്ട് പ്രതിഫലിക്കാത്ത രാജ്യങ്ങളിൽ പോലും ദശലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമെന്നും ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി.
