Ultimate magazine theme for WordPress.

മൂന്നാമതൊരു ഡോസ് വാക്സിൻ പരിഗണനയിൽ; സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍‍ പൂനാവാലാ

ന്യൂഡൽഹി: കൊവി‍ഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഉയര്‍ത്തുന്ന ഭീഷണിക്ക് ബദലാകുന്നതിന് മൂന്നാമത് ഒരു ഡോസ് വാക്സിന്‍ നൽകുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രായമായവർക്കുമാണ് വാക്സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യം പരിഗണനയിലുള്ളത്.ഗവേഷണങ്ങള്‍ ആവശ്യപ്പെടുകയാണെങ്കിൽ ഒമിക്രോണിനെ നേരിടാനുള്ള കൊവിഷീൽഡ് വാക്സിന്റെ പുതിയ വെര്‍ഷൻ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍‍ പൂനാവാലാ , ഒമൈക്രോണിന് വേണ്ടിയുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും പുതിയ വൈറസിനെക്കുറിച്ച് കൂടുതൽ പഠിച്ചെടുക്കുന്നതിന് രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓക്സ്ഫോ‍ർഡിലെ ശാസ്ത്രജ്ഞരും ഗവേഷണം തുടരുകയാണ്. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസിന്റെ ഫലം ചെയ്യുന്ന പുതിയൊരു ഡോസ് വാക്സിന്‍ പുറത്തിറക്കും. ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, മൂന്നാമത്തെയും നാലാമത്തെയും ഡോസിനെക്കുറിച്ച് അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം എൻഡിടിവിയോട് വ്യക്തമാക്കി.ലാൻസെറ്റ്‌ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡ്‌ വൈറസിലുള്ള ഡെൽറ്റ വേരിയന്റിനെതിരെ കൊവിഷീൽഡ്‌ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പുറമെ രാജ്യത്ത്‌ 63 ശതമാനം ആളുകളും പൂർണമായും വാകിസിൻ സ്വീകരിച്ചവരാണെന്ന് ട്രാൻസലേഷൻ ഹെൽത്ത്‌ സയൻസ്‌ ആൻഡ്‌ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വാക്‌സിൻ സ്വീകരിച്ച പൂർണ ആരോഗ്യമുള്ള വ്യക്തികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും വാക്സിന്‍ എടുക്കാത്തവരാണ്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായകരമാകുമെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.